ഫ​യ​ർ​ഫോ​ഴ്സി​ന് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വിതരണം ചെയ്തു
Wednesday, August 12, 2020 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​റോ​ണ​യ്ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും , സ്പ്രെ​യ​റും എ​ത്തി​ച്ചു ന​ൽ​കി ഡി.​കെ. മു​ര​ളി എം ​എ​ൽ എ. ​
ഫെ​യ്സ് ഷീ​ൽ​ഡു​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള സ്പ്രെ​യ​ർ എ​ന്നി​വ​യാ​ണ് എം​എ​ൽ​എ യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സേ​ന​യ്ക്ക് വാ​ങ്ങി ന​ൽ​കി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ എ​ത്തി ഡി.​കെ.​മു​ര​ളി എം​എ​ൽ​എ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​റി​ന് കൈ​മാ​റി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി എ​ൻ.​സ​ജി​കു​മാ​ർ , ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​സാ​റു​ദീ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ലും പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​ൻ​ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലും അ​വ​ർ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലു​മെ​ല്ലാം അ​ഗ്നി​ര​ക്ഷാ സേ​ന​യാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​കൊ​ണ്ട് എം​എ​ൽ​എ പ​റ​ഞ്ഞു.