വെ​ബി​നാ​ർ 15 ന്
Wednesday, August 12, 2020 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട് : രം​ഗ​പ്ര​ഭാ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രം​ഗ​പ്ര​ഭാ​ത് കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യും രം​ഗ​പ്ര​ഭാ​ത് ബാ​ല​ഭ​വ​നും കി​ളി​മാ​നൂ​ർ ശ്രീ ​ശ​ങ്ക​രാ കോ​ള​ജ് തി​യ​റ്റ​ർ ക്ല​ബും സം​യു​ക്ത​മാ​യി നാ​ഷ​ണ​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 15 ന് ​രാ​വി​ലെ 10.30 മു​ത​ൽ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ൽ കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യു​ടെ വ​ള​ർ​ച്ച എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള നാ​ഷ​ണ​ൽ വെ​ബി​നാ​ർ തി​യ​റ്റ​ർ പ്രാ​ക്ടീ​ഷ​ണ​റും റി​സ​ർ​ച്ച​റും കോ​ഴ്സ് ഡ​യ​റ​ക്ട​റു​മാ​യ ദേ​വേ​ന്ദ്ര​നാ​ഥ് ശ​ങ്ക​ര​നാ​രാ​യ​ണ​നും കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി പ​രി​ശീ​ല​ക​നും ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​എം​എ​സ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ൽ​ത്താ​ഫ് ഹ​സ​നും ന​യി​ക്കു​ന്നു. ശ്രീ ​ശ​ങ്ക​രാ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. 15 വ​യ​സ്‌​സി​നു മേ​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം.​ഫോ​ൺ: 9544793539, 9447554190.