കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, August 12, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ബോ​ർ​ഡു​ക​ൾ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ചു.
ന​ഗ​രാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും സി​റ്റി​യി​ലെ മ​റ്റു പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ബോ​ര്‍​ഡു​ക​ള്‍ വ​ച്ച​ത്. ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ പാ​ള​യം സാ​ഫ​ല്യം കോം​പ്ലെ​ക്സി​ന് മു​മ്പി​ല്‍ വ​ച്ച് നി​ര്‍​വ​ഹി​ച്ചു. ​ഫോ​ര്‍​ട്ട് 25 ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി 25 എ​ന്ന ക​ണ​ക്കി​നാ​ണ് പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് കാ​ണ​ത്ത​ക്ക വി​ധ​ത്തി​ല്‍ പ്ര​ധാ​ന വീ​ഥി​ക​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.