സ്പെ​ഷ​ൽ ഡ്രൈ​വ്: 52800 രൂ​പ പി​ഴ ഈ​ടാ​ക്കി
Wednesday, August 12, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നാ​യി സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ ഇ​ന്ന​ലെ 710 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് 52800 രൂ​പ പി​ഴ ഈ​ടാ​ക്കി.
സി​റ്റി​യി​ലെ 220 കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ റ​സി​ഡ​ൻ​സ് ഏ​രി​യ​ക​ളി​ലും കോ​വി​ഡ് ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ത്തി. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മ​റ്റു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച​തി​ന് എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് 2020 പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​സു​ക​ളെ​ടു​ത്ത ക​ട​ക​ൾ പൂ​ട്ടി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കേ​സു​ക​ളെ​ടു​ത്ത 11 ക​ട​ക​ളാ​ണ് പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള റി​പ്പോ​ര്‍​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​ത്. മാ​സ്ക്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 313 പേ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ കാ​ണ​പ്പെ​ട്ട 49 പേ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി എ​ടു​ത്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച 336 ക​ട​ക​ള്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൂ​ടാ​തെ മാ​ർ​ഗ്ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വ്വീ​സ് ന​ട​ത്തി​യ 12 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.