ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 12:52 AM IST
പേ​രൂ​ര്‍​ക്ക​ട: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​യാ​ള്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്. മു​ട്ട​ട ടി.​കെ. ദി​വാ​ക​ര​ന്‍ റോ​ഡ് ടി​ആ​ര്‍​എ 36 കൃ​ഷ്ണാ​സ് വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​ശേ​ഖ​ര്‍ (62) ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ജൂ​ലൈ 30ന് ​ജ​യ​ച​ന്ദ്ര​ശേ​ഖ​റെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കു​ശേ​ഷം ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും രോ​ഗം കൂ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും പ്ര​വേ​ശി​പ്പി​ച്ചു. വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും രോ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ല്ല. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​തി​നി​ടെ എ​ട്ടി​നാ​യി​രു​ന്നു മ​ര​ണം. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ തു​ട​ര്‍ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​ത്. ച​ന്ദ്ര​ലേ​ഖ​യാ​ണ് ഭാ​ര്യ. ബി​നൂ​പ് ശേ​ഖ​ര്‍, ഭ​ര​ത് ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്‌​കാ​രം ന​ട​ത്തും.