സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Tuesday, August 11, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും ഇ​ത്ത​വ​ണ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ഡോ​ക്ട​റും ന​ഴ്സും ഉ​ൾ​പ്പെ​ടെ 12 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഡി​യ​ത്തി​ൽ നി​യോ​ഗി​ക്കും. കൂ​ടാ​തെ ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ​ര​മാ​വ​ധി നൂ​റു പേ​രെ ഉ​ൾ​പെ​ടു​ത്തി​യാ​കും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.
സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രെ തെ​ർ​മ​ൽ സ്കാ​നിം​ഗി​നു വി​ധേ​യ​മാ​ക്കും.
എ​ഡി​എം വി. ​ആ​ർ വി​നോ​ദ്, പാ​ങ്ങോ​ട് മി​ലി​റ്റ​റി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ല​ഫ്.​കേ​ണ​ൽ എം. ​മോ​ഹ​ന​കു​മാ​ർ, എ. ​ആ​ർ. ക​മാ​ൻ​ഡ​ന്‍റ് ഡി. ​അ​ശോ​ക് കു​മാ​ർ , ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. എ​സ് .ഷി​നു തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.