വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി​യും മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി
Tuesday, August 11, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ​അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി​യും 230 കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണും കൈ​മാ​റി.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ 4770 ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.