യു​വാ​വി​ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, August 11, 2020 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: ചു​ള്ളി​മാ​നൂ​ർ മ​ണ​ലി​വി​ള സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പോ​സി​റ്റീ​വാ​യ​യ വ്യാ​പാ​രി​യു​ടെ മൊ​ബൈ​ല്‍ ഷോ​പ്പ് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.​
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി തു​ട​ര്‍​ന്ന് ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​വ​രു​മാ​യി പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടി​ലു​ള്ള മു​ഴു​വ​ന്‍ ആ​ള്‍​ക്കാ​രു​ടെ​യും ലി​സ്റ്റ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ത് ക​ഴി​ഞ്ഞാ​ലു​ട​ന്‍ ഇ​വ്‍​ക്ക് റാ​പ്പി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ്യ​ക്തി​ക​ളു​മാ​യി പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടി​ലു​ള്ള മു​ഴു​വ​ന്‍ ആ​ള്‍​ക്കാ​രും പ​ഞ്ചാ​യ​ത്തി​നെ​യോ ആ​രോ​ഗ്യ വ​കു​പ്പി​നേ​യോ അ​റി​യി​ച്ച് ക്വാ​റ​ന്‍റെ​നി​ല്‍ പോ​കേ​ണ്ട​താ​ണെ​ന്നും, പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ക​ഴി​യ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.