സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി മ​രി​ച്ചു
Monday, August 10, 2020 1:56 AM IST
ശ്രീ​കാ​ര്യം : സൗ​ദി​യി​ല്‍ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​മ്പ​ഴ​ന്തി അ​ണി​യൂ​ർ വൈ​ഷ്‌​ണ​വ​ത്തി​ൽ ബൈ​ജു​കു​മാ​ര്‍ (47) മ​രി​ച്ചു. ഒ​രു മാ​സം മു​ൻ​പ് ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ബൈ​ജു​വി​നെ കൂ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം ന​ട​ത്തി​യ മൂ​ന്ന് പ​രി​ശോ​ധ​ന​യി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്ക് മു​ൻ​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് .തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​ണ് രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സൗ​ദി ദ​മാം അ​ൽ​ഹ​സ​യി​ൽ എ​ട്ട് വ​ർ​ഷ​മാ​യി ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നാ​ൽ മൃ​ത​ദേ​ഹം അ​വി​ടെ​ത​ന്നെ സം​സ്ക​രി​ക്കു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഭാ​ര്യ: അ​ര്‍​ച്ച​ന.​ബി.​കു​മാ​ർ. മ​ക്ക​ള്‍: വൈ​ഷ്ണ​വി.​ബി.​കു​മാ​ർ, വൈ​ഷ്ണ.​ബി.​കു​മാ​ർ.