വെ​ഞ്ഞാ​റ​മൂ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി​ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, August 10, 2020 1:56 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​ള്ളി​ൽ ബാ​ഡ്മി​ന്‍റ​ൻ കോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നെ​ത്തി​യ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​യം​കു​ളം പു​തു​പ്പ​ള്ളി രാ​ജ മ​ന്ദി​ര​ത്തി​ൽ ബി​ജു (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ത​റ​യി​ൽ കി​ട​ന്ന വ​യ​റി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.