സേ​വ് ഇ​ന്ത്യാ ദി​നം: തൊ​ഴി​ലാ​ളി​ക​ൾ പ്രതി​ഷേ​ധി​ച്ചു
Sunday, August 9, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും,ബ​ഹി​രാ​കാ​ശ, വ്യോ​മ​ഗ​താ​ഗ​ത, റ​യി​ൽ​വേ, ഷി​പ്പിം​ഗ്, പെ​ട്രോ​ളി​യം, ക​ൽ​ക്ക​രി ഖ​നി​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ സേ​വ് ഇ​ന്ത്യാ ദി​ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഷേ​ധി​ച്ചു.​
ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ഐ​എ​ൻ​ടി​യു​സി​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കാ​ളി​ക​ളാ​യെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​റി​യി​ച്ചു.​ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജെ.​ജോ​സ​ഫ്, കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ ,അ​ഡ്വ.​ജി. സു​ബോ​ധ​ൻ, പി.​എ​സ്.​പ്ര​ശാ​ന്ത്, വി.​ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, വെ​ട്ടു റോ​ഡ്സ​ലാം, വി.​ലാ​ലു, ശ്യാം​നാ​ഥ്, ഹാ​ജാ ന​സി​മു​ദ്ദീ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര സു​ഭാ​ഷ്, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ,ജെ.​സ​തി കു​മാ​രി, വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, ബി. ​ശ്രീ​ല​ത,കി​ര​ൺ ദാ​സ്, നെ​ടു​മ​ങ്ങാ​ട് നൗ​ഷാ​ദ്ഖാ​ൻ, ആ​ർ.​എ​സ്.​സ​ജീ​വ്, എ.​എ​സ്.​ച​ന്ദ്ര പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.