ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ സേ​വ​ന​വു​മാ​യി ബാ​ഹു​ലേ​യ​ന്‍
Sunday, August 9, 2020 11:59 PM IST
വെ​ള്ള​റ​ട: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലിം​ങ്കാ ബു​ക്ക് ജേ​താ​വും ദീ​ര്‍​ഘ​ദു​ര ഓ​ട്ട​ക്കാ​ര​നു​മാ​യ ബാ​ഹു​ലേ​യ​ന്‍ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ സേ​വ​ന​ത്തി​നാ​യ എ​ത്തി. കൊ​ല്ലം ആ​ശ്ര​മ സ്റ്റേ​ഡി​യ​ത്തി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ബാ​ഹു​ലേ​യ​ന്‍ സേ​വ​നം ചെ​യ്യു​ന്ന​ത്.
ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് കാ​ല​ത്ത് ല​ഭി​ച്ച ശ​മ്പ​ള​ത്തി​ലെ ഒ​രു ഭാഗം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​യ്ക്ക് ന​ല്‍​കുവാ​നാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.​കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ന്‍ ക​ന്യാ​കു​മാ​രി മു​ത​ല്‍ കാ​ശ്മീ​ര്‍ വ​രെ ഓ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബാ​ഹു​ലേ​യ​ന്‍.