"കു​ട്ടി​സ്റ്റേ​ഷ​ന്' ടെ​ലി​വി​ഷ​നു​മാ​യി കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ
Sunday, August 9, 2020 11:58 PM IST
വി​തു​ര: വി​തു​ര ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്മാ​ർ​ട്ട് റൂ​മി​ലേ​ക്ക് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ടെ​ലി​വി​ഷ​ൻ ന​ൽ​കി.
സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത എ​ഴു​പ​തി​ൽ​പ്പ​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ സം​വി​ധാ​നം യു​ന​സ്കോ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ കു​ട്ടി സ്റ്റേ​ഷ​ൻ സ​ജീ​ക​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൽ.​സു​ധീ​ഷ് എ​ന്നി​വ​രെ​യും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​ന​ന്ദി​ച്ചു.