തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപാലിറ്റിയിലെ പുത്തനന്പലം, മൂന്നുകല്ലിൻമൂട്, ടൗണ്‍, വഴിമുക്ക് എന്നീ വാർഡുകൾ, അണ്ടൂർകോണം പഞ്ചായത്തിലെ കരിച്ചറ, തൊളിക്കോട് പഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്, നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക്, വെള്ളറട പഞ്ചായത്തിലെ അഞ്ചുമരൻകാല, കിളിയൂർ, മണൂർ, പൊന്നന്പി, മണത്തോട്ടം, പനച്ചമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി, പൂവച്ചൽ പഞ്ചായത്തിലെ ചായ്കുളം, തിരുവനന്തപുരം കോർപ്പറേഷനിലെ കാലടി( ഭാഗികമായി ), കുരിയാത്തി (ഭാഗികമായി), കുടപ്പനക്കുന്ന് (ഭാഗികമായി), കാലടി സൗത്ത് മരുതര, ഇളംതെങ്ങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷൻ, കുരിയാത്തി റൊട്ടിക്കട, കെ.എം. മാണി റോഡ്, കുടപ്പനക്കുന്ന് ഹാർവിപുരം കോളനി എന്നീ ഭാഗങ്ങളാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. ഈ വാർഡുകളോടു ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
കണ്ടെയിൻമെന്റ്
സോണിൽ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: വിളപ്പിൽ പഞ്ചായത്തിലെ ചൊവള്ളൂർ, വിളപ്പിൽശാല, കിഴുവില്ലം പഞ്ചായത്തിലെ അരിക്കതവർ, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക്, മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡ്, പഴയക്കുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡിൽകട, മഞ്ഞപ്ര, കരകുളം പഞ്ചായത്തിലെ ഏണിക്കര വാർഡ്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തൊക്കാട് എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.