മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ര​ക്ഷാസൈ​ന്യം രൂ​പീ​ക​രി​ക്കും
Sunday, August 9, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ഷാ സൈ​ന്യം രൂ​പീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
ജി​ല്ല​യ്ക്ക് പു​റ​ത്തും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​രു​ടെ ബോ​ട്ടു​ക​ളു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കാ​നാ​ണ് ര​ക്ഷാ സൈ​ന്യ​ത്തി​ലൂ​ടെ ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് ബോ​ട്ടു​ക​ളും അ​തി​നാ​വ​ശ്യ​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് ന​ഗ​ര​സ​ഭ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്.​
ര​ക്ഷാ സൈ​ന്യം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​കേ​ണ്ടി വ​രു​മ്പോ​ഴു​ണ്ടാ​വു​ന്ന മു​ഴു​വ​ൻ ചെ​ല​വു​ക​ളും ന​ഗ​ര​സ​ഭ​വ​ഹി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.
​ര​ക്ഷാ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​വു​ക.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷാ സൈ​ന്യ​ത്തി​ൽ വോ​ള​ന്‍റി​യ​ർ​മാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രെ ര​ക്ഷാ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് അ​യ​ക്കു​ന്ന​തി​ന് മു​മ്പ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​യി​രി​ക്കും അ​യ​ക്കു​ക. ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഫോ​ൺ: 9496434410.