മരംവീണ് വീട് തകർന്നു
Sunday, August 9, 2020 11:56 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ കി​ളി​മാ​നൂ​രി​ന് സ​മീ​പം പ​റ​ണ്ട​ക്കു​ഴി​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് പ​റ​ണ്ട​ക്കു​ഴി പു​ത്തേ​റ്റ് കാ​ട്ടി​ൽ റ​ഹീ​ന​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.
മ​രം​വീ​ണ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഷീ​റ്റ് മേ​ഞ്ഞ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ചു.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ
വെ​ള്ളം ക​യ​റി

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് ജം​ഗ്ഷ​നി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​കെ​ട്ടി​ട ഉ​ട​മ പ​മ്പ്സെ​റ്റ് ഉ​പ​യോ​ഗി​ച്ച് വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്തു.​അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട​നി​ർ​മാ​ണ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.​പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി​മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.