583 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു ; കെടുതിയായി മഴ
Sunday, August 9, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത മ​ഴ​യാ​ണു പെ​യ്ത​ത്. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ പെ​യ്ത മ​ഴ​യി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ 37 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 218 വീ​ടു​ക​ൾ ഭാ​ഗിക​മാ​യും ത​ക​ർ​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 584 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ജി​ല്ല​യി​ൽ ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ആ​വ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും 24 പേ​രെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി പാ​ർ​പ്പി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ൽ ജി​ല്ല​യി​ൽ 5600 ൽ​പ​രം ക​ർ​ഷ​ക​രു​ടെ 5,875 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 2,144 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​റു ഹെ​ക്ട​ർ തെ​ങ്ങ്, 5,758 ഹെ​ക്ട​ർ കു​ല​ച്ച വാ​ഴ, 16 ഹെ​ക്ട​ർ റ​ബ്ബ​ർ, 15 ഹെ​ക്ട​ർ നെ​ല്ല്, 60 ഹെ​ക്ട​ർ പ​ച്ച​ക്ക​റി, 13 ഹെ​ക്ട​ർ മ​ര​ച്ചീ​നി, 0.04 ഹെ​ക്ട​ർ വെ​റ്റി​ല, ആ​റു ഹെ​ക്ട​റോ​ളം മ​റ്റു കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​തു​വ​രെ​യു​ള്ള നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നെ​യ്യാ​ർ, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ നാ​ലാ​മ​ത്തെ ഷ​ട്ട​ർ 25 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഇ​ന്ന​ലെ ഉ​യ​ർ​ത്തി. പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്നും നാ​ളെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 3.5 മു​ത​ൽ 3.8 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ഉ​ള്ള കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​മാ​സം 12 വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​ക​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യി​ട്ടു​ണ്ട്.