കി​ഴ​ക്കേ​ക​ല്ല​ട സ്വ​ദേ​ശി​നിയായ ന​ഴ്സ് സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, August 9, 2020 1:19 AM IST
കി​ഴ​ക്കേ​ക​ല്ല​ട: കി​ഴ​ക്കേ​ക​ല്ല​ട സ്വ​ദേ​ശി​യാ​യ ന​ഴ്സ് സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ടു​വി​ള സെ​ന്‍റ് ജോ​ർ​ജ് ഭ​വ​ന​ത്തി​ൽ ജോ​ർ​ജി​ന്‍റേ​യും മ​റി​യാ​മ്മ​യു​ടേ​യും ഏ​ക​മ​ക​ൾ സൂ​സ​ൻ ജോ​ർ​ജ് (38) ആ​ണ് മ​രി​ച്ച​ത്. എ​ട്ട് വ​ർ​ഷ​മാ​യി സൂ​സ​ൻ ജോ​ർ​ജ് സൗ​ദി​യി​ലെ ജി​ദ്ദാ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം സൗ​ദി​യി​ൽ പി​ന്നീ​ട് ന​ട​ക്കും. ഭ​ർ​ത്താ​വ് ബി​നു ദു​ബാ​യി​ൽ ജോ​ലി നോ​ക്കു​ന്നു. മ​ക​ൾ: ഷെ​റി​ൻ എ​സ്. ബി​നു.