ദു​ബാ​യി​ൽ കാ​ണാ​താ​യ ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, August 9, 2020 1:19 AM IST
ചി​റ​യി​ൻ​കീ​ഴ്: ദു​ബാ​യി​ൽ ഏ​പ്രി​ൽ 28ന് ​പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങ​വേ കാ​ണാ​താ​യ ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി ഇ​ട​ഞ്ഞും​മൂ​ല പ്ര​സ​ന്ന​ഭ​വ​നി​ൽ ദേ​വ​കു​മാ​റി(50)​ന്‍റെ മൃ​ത​ദേ​ഹം ദെ​യ്റ ബീ​ച്ചി​ൽ നി​ന്നും ദു​ബാ​യ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പെ​രു​ങ്ങു​ഴി മ​ണ്ണീ​ർ​വി​ളാ​കം കു​ടും​ബാം​ഗം പ​രേ​ത​നാ​യ എം.​കെ.​ശ്രീ​ധ​ര​ൻ - റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് പ​രേ​ത​യാ​യ എ​ൻ.​വ​സു​മ​തി എ​ന്നി​വ​രു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​കു​മാ​ർ പെ​രു​ങ്ങു​ഴി (സെ​ക്ര​ട്ട​റി, എ​സ്എ​ൻ​ഡി​പി യോ​ഗം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് യൂ​ണി​യ​ൻ), അ​ഡ്വ.​എ​സ്.​കൃ​ഷ്ണ​കു​മാ​ർ (ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​സ്.​പ്ര​സ​ന്ന​കു​മാ​ർ. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ന്ദു കൃ​ഷ്ണ​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ്. ഹോ​ട്ട​ൽ അ​റ്റ്‌ലാ​ന്‍റ​യി​ൽ യൂ​റോ​പ്പ് റെ​ന്‍റ് എ ​കാ​ർ വി​ഭാ​ഗ​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്ന ദേ​വ​കു​മാ​റി​നെ ദെ​യ്റ നാ​യി​ഫ് മു​തി​ന​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ​യാ​ണു കാ​ണാ​താ​യ​ത്.

സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ദു​ബാ​യ് ഷെ​യ്ക് സ​യീ​ദ് റോ​ഡി​ലെ ജ​ബ​ൽ അ​ലി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്നു മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​നു തോ​ന്ന​യ്ക്ക​ൽ സ​ഫാ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം വാ​ലി​കോ​ണം റോ​ഡി​ൽ ദേ​വ​രാ​ഗ​ത്തി​ൽ. ഭാ​ര്യ: ജ​യ​കു​മാ​രി. മ​ക്ക​ൾ: അ​ന​ഘ ജെ.​ദേ​വ്, കൗ​ശി​ക് ജെ.​ദേ​വ്.