ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, August 8, 2020 11:37 PM IST
ആ​റ്റി​ങ്ങ​ല്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും തീ​യും പു​ക​യും​വ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​മ​ണ​നാ​ക്ക് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

ആ​റ്റി​ങ്ങ​ല്‍ -വ​ര്‍​ക്ക​ല റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സ് മ​ണ​നാ​ക്ക് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ൾ ബ​സി​ന​ടി​യി​ല്‍ നി​ന്നും തീ ​ഉ​യ​ർ​ന്ന​ത്. ഉ​ട​ൻ ത​ന്നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ഒാ​ടി​മാ​റി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​ഫി​റോ​സ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ വെ​ള്ളം ഒ​ഴി​ച്ച് തീ​കെ​ടു​ത്തി. പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ആ​റ്റി​ങ്ങ​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.​ബ​സി​ൽ നി​ന്നും റോ​ഡി​ൽ വീ​ണ ഗ്രീ​സ് ഫ​യ​ര്‍ ഫോ​ഴ്സ് ക​ഴു​കി​വൃ​ത്തി​യാ​ക്കി.