ക്വാറന്‍റൈൻ: നിരീക്ഷണം ഉൗർജിതമാക്കി പോലീസ്
Saturday, August 8, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: സി​റ്റി​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ആ​ളു​ക​ളു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി ത​രം തി​രി​ച്ചു​ള്ള സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന സ്പെ​ഷ​ൽ ടീ​മി​ന്‍റെ​യും, ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്പെ​ഷ​ൽ ടീ​മി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ഉൗ​ർ​ജി​ത​മാ​ക്കി. ഈ ​ടീ​മു​ക​ളെ ഏ​കോ​പി​പ്പി​ച്ച് കൊ​ണ്ട് സി​റ്റി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ച്ചു.​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ആ​പ് ഉ​പ​യോ​ഗി​ച്ച് സി​റ്റി സൈ​ബ​ർ സെ​ല്ലും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.
കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും രാ​ത്രി​യും പ​ക​ലും ശ​ക്ത​മാ​യി തു​ട​രും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​പേ​രും പാ​ലി​ക്ക​ണ​മെ​ന്നും, വി​ല​ക്ക് ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.