ഇ​ന്ന​വേ​റ്റീ​വ് ഗ്ലോ​ബ​ൽ സ​യ​ന്‍റി​ഫി​ക് അ​വാ​ർ​ഡ് ഡോ. ​സ​ജി​ത്ത് വി​ജ​യ​രാ​ഘ​വ​ന്
Saturday, August 8, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ന​വേ​റ്റീ​വ് എ​ഡ്യൂ​ക്കേ​ഷ​ണ​ലി​സ്റ്റ് ആ​ൻ​ഡ് സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് പ്രൊ​ഫ​ഷ​ണ​ലി​ന്‍റെ ഇ​ന്ന​വേ​റ്റീ​വ് ഗ്ലോ​ബ​ൽ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് എ​ഡ്യൂ​ക്കേ​ഷ​ണ​ലി​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ട്രി​വാ​ൻ​ഡ്രം (സി​ഇ​ടി)​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട​മെ​ന്‍റി​ലെ ഡോ. ​സ​ജി​ത്ത് വി​ജ​യ​രാ​ഘ​വ​ന് ഒ​ക്ടോ​ബ​ർ 18ന്ചെ​ന്നൈ​യി​ലെ എം​എ​സ്എ​ജെ കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​ച്ച് ന​ട​ത്തു​ന്ന ച​ട​ങ്ങ​ളി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ യു​വ​ശാ​സ്ത്ര​ജ്ഞ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഡോ. ​സ​ജി​ത്ത് വി​ജ​യ​രാ​ഘ​വ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​റി ഡ​യ​റ​ക്ട​റാ​യും, ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.