വി​ൽ​പ്പ​ന​യ്ക്കാ​യി​ കൊ​ണ്ടു​വ​ന്ന ന​ക്ഷ​ത്ര ആ​മ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, August 8, 2020 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: വി​ൽ​പ്പ​ന​യ്ക്കാ​യി ന​ക്ഷ​ത്ര ആ​മ​യു​മാ​യി വ​ന്ന യു​വാ​വി​നെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി ഉ​ദി​മൂ​ട്ടി​ല്‍ ക​ണി​യാ​ഞ്ചേ​ത്ത് ഹൗ​സി​ല്‍ സ​ച്ചി​ന്‍(23)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​മ​യെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച ആ​ഡം​ബ​ര​ക്കാ​റും പി​ടി​കൂ​ടി. കി​ളി​മാ​നൂ​രി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ ന​ക്ഷ​ത്ര ആ​മ​യു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്നൂ എ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സി​സി​എ​ഫ് ഷാ​ജി​മോ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 682ഗ്രാം ​ഭാ​രം​വ​രു​ന്ന അ​പൂ​ര്‍​വ​യി​നം ന​ക്ഷ​ത്ര​ആ​മ​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​

കേ​സി​ല്‍ ഉ​ൾ​പ്പെ​ട്ട ഗോ​പ​ന്‍, ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പ്ര​തി​യേ​യും, വാ​ഹ​ന​ത്തെ​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പാ​ലോ​ട് റേ​ഞ്ചി​ന് കൈ​മാ​റി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫ്ലൈ​യിം​ഗ് സ്ക്വ​ഡ് ഡി​എ​ഫ്ഒ ജ​സ്റ്റി​ന്‍ സ്റ്റാ​ന്‍​ലി, ആ​ര്‍​ഒ​വി ബ്രി​ജേ​ഷ്,ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ വി.​എ​ന്‍. തു​ള​സീ​ധ​ര​ന്‍ നാ​യ​ര്‍, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍. ജി​തേ​ഷ് കു​മാ​ര്‍, എ​സ്.​സ​ജു, പി.​രാ​ജേ​ഷ് കു​മാ​ര്‍, കെ.​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.