ദു​ര​ന്തം ത​ല​യ്ക്കു​മീ​തെ: ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ
Saturday, August 8, 2020 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: റോ​ഡ് വ​ക്കി​ൽ നി​ൽ​ക്കു​ന്ന ഉ​ണ​ങ്ങി​യ മ​രം നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പ​ന​ച്ച​മൂ​ട്ടി​ൽ ഏ​തു നി​മി​ഷ​വും നി​ലം പൊ​ത്താ​റാ​യി നി​ലം പൊ​ത്താ​റാ​യി നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ണാ​റം​കോ​ട് വാ​ർ​ഡി​ലെ പ​ന​ച്ച​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബ​സ് സ്റ്റോ​പ്പി​നും സ​മീ​പ​മാ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്.