ക്രൂ​ചേ​ഞ്ച്: സ​ർ​ക്കാ​രി​ന് ല​ഭി​ച്ച​ത് ഒ​ന്പ​ത് ല​ക്ഷം രൂ​പ
Saturday, August 8, 2020 11:20 PM IST
വി​ഴി​ഞ്ഞം : കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഏ​റ്റ​വും അ​ധി​കം വ​രു​മാ​നം ന​ൽ​കി​യ​ത് വി​ഴി​ഞ്ഞം തു​റ​മു​ഖം.​ ക​ഴി​ഞ്ഞ മാ​സം പ​തി​ന​ഞ്ചി​ന് ശേ​ഷം ക​ഴി​ഞ്ഞ നാ​ല് വ​രെ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി വ​ന്നു പോ​യ എ​ട്ട് ച​ര​ക്കു​ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്തി​ന് ന​ൽ​കി​യ​ത് ഒ​ന്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ.​

തു​റ​മു​ഖ​ത്ത് അ​ടു​ക്കാ​ൻ ക​ഴി​യാ​തെ തീ​ര​ത്തു നി​ന്ന് ഏ​ക​ദേ​ശം ഏ​ഴ് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലു​ക​ളു​ടെ കി​ട്ടി​യ വാ​ട​ക​യാ​ണീ ല​ക്ഷ​ങ്ങ​ൾ.
ക്രൂ​ചേ​ഞ്ചി​നാ​യി വ​രു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് ട​ണ്ണി​ന് 90 പൈ​സ​യാ​ണ് ക​ട​ൽ ഉ​പ​യോ​ഗ ഫീ​സ്.​എ​ണ്ണ, കെ​മി​ക്ക​ൽ എ​ന്നി​വ നി​റ​ച്ച​വ​യും കാ​ലി​ക്ക​പ്പ​ലും ക​ഴി​ഞ്ഞ ദി​വ​സം തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ വ​ന്നു പോ​കു​ന്ന​ത് കൊ​ച്ചി​യി​ലാ​ണെ​ങ്കി​ലും ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്.​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ്വ​ത​ന്ത്ര അ​ധി​കാ​ര​മു​ള്ള തു​റ​മു​ഖ​മെ​ന്ന നി​ല​യി​ൽ വി​ഴി​ഞ്ഞ​ത്തി​ന്‍റെ വ​രു​മാ​നം ഖ​ജ​നാ​വി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും.

കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടെ​ങ്കി​ൽ ഈ ​മാ​സം മു​ത​ൽ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ് വ​രു​ത്തി കൂ​ടു​ത​ൽ ച​ര​ക്ക് ക​പ്പ​ലു​ക​ൾ എ​ത്തും.
പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ര​നൂ​റ്റാ​ണ്ടി​ൽ​പ്പ​രം വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട വി​ഴി​ഞ്ഞ​ത്ത് ക​ട​ലി​ൽ കൂ​ടി അ​ന്യ​നാ​ടു​ക​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽ നി​ന്ന് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്.

കോ​ടി​ക​ൾ മു​ട​ക്കി​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​തു​റ​മു​ഖ​ത്ത് നി​ന്ന് നേ​ര​ത്തെ ഒ​രു വ​ർ​ഷം കി​ട്ടി​യി​രു​ന്ന​വ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ ഇ​രു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ന്ന് ചേ​ർ​ന്ന​ത്.​
ഇ​വി​ടെ നി​ന്ന് ക​ഷ്ടി​ച്ച് ഇ​രു​ന്നൂ​റ് മീ​റ്റ​ർ മാ​റി​യാ​ണ് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. വ​ലി​യ​തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചാ​ലും ക്രൂ ​ചേ​ഞ്ചി​ഗ് മ​ദ​ർ തു​റ​മു​ഖ​ത്ത് നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.