തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Saturday, August 8, 2020 1:37 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​യ്യേ​റ്റ് സ​ബ​ര്‍​മ​തി ലൈ​ന്‍ ച​രു​വി​ള വീ​ട്ടി​ല്‍ ഗോ​പി​നാ​ഥ​ന്‍ ചെ​ട്ടി​യാ​ര്‍(70)​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ മാ​ണി​ക്ക​മം​ഗ​ലം തോ​ടി​ന്‍റെ പ​റ​വി​ള​ക്കോ​ണം ഭാ​ഗ​ത്ത് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി 11 മ​ണി​യോ​ടെ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​താ​യി​ട്ടാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. വ​ര​മ്പി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി തോ​ട്ടി​ല്‍ വീ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: മി​നി, സു​ജ. മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍, പ്ര​ദീ​പ്.