പോ​ലീ​സു​കാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നെ​യും ആ​ദ​രി​ച്ചു
Thursday, August 6, 2020 11:48 PM IST
മം​ഗ​ല​പു​രം :പ​ള്ളി​പ്പു​റ​ത്ത് രാ​ത്രി​യി​ൽ ഇ​ന്ധ​നം തീ​ർ​ന്ന് വ​ഴി​യി​ലാ​യ കാ​റി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യ പോ​ലീ​സു​കാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നെ​യും ചി​റ​യി​ൻ​കീ​ഴ് പ്രേം ​ന​സീ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ൽ എ​ത്തി ആ​ദ​രി​ച്ചു.​
മം​ഗ​ല​പു​രം എ​സ്ഐ ഗോ​പ​കു​മാ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ജു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ആ​ദ​ർ​ശ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.​
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ജു കൊ​ച്ചാ​ലും​മൂ​ട്,സെ​ക്ര​ട്ട​റി അ​ന​സ് കോ​രാ​ണി, സി​നു മാ​മം, ഷി​യാ​സ് കി​ഴു​വി​ലം, ഉ​ണ്ണി കോ​രാ​ണി, പ്ര​സാ​ദ് പി ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.