മ​ത്സ്യബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Thursday, August 6, 2020 11:47 PM IST
ക​ഴ​ക്കൂ​ട്ടം: വി​ല​ക്ക് ലം​ഘി​ച്ച് പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ത്ത് നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ട് ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ തി​ര​മാ​ല​യി​ൽ​പ്പെ​ട്ടു മ​റി​ഞ്ഞു മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് അ​ഞ്ചു​തെ​ങ്ങി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ര​ണ്ടു പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യും ബാ​ക്കി​യു​ള്ള​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി വി.​എ​സ്. ദി​ന​രാ​ജ് ,കോ​സ്റ്റ​ൽ പോ​ലീ​സ് സി​ഐ ക​ണ്ണ​ൻ എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ള്ള​പ്പോ​ഴു​മാ​ണ് മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ള​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തും. ഇ​തു​പോ​ലെ നി​ര​വ​ധി വ​ള്ള​ങ്ങ​ൾ മീ​ൻ​പി​ടി​ത്ത​ത്തി​നു പോ​കു​ന്നു​ന്നു​ണ്ടെ​ന്നും തീ​ര​ദേ​ശ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നി​ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു