മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Thursday, August 6, 2020 11:47 PM IST
പാ​ലോ​ട്: ചു​ള്ളി​മാ​നൂ​ർ മു​ത​ൽ ച​ല്ലി​മു​ക്ക് വ​രെ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പി​ഡ​ബ്ലു​യു​ഡി ഓ​വ​ർ​സി​യ​ർ സ​തീ​ഷ് അ​റി​യി​ച്ചു.
മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ളു​ടെ വാ​ല്യൂ​വേ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ വ​നം വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ല നി​ശ്ച​യി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ ത​ന്നെ സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന​തി​നാ​യ് ആ​വ​ശ്യ​മാ​യ തു​ക അ​ട​ച്ചെ​ങ്കി​ലും കെ​എ​സ്ഇ​ബി ടെ​ൻ​ഡ​ർ ന​ട​പ​ടി ആ​രം​ഭി​ക്കാ​ത്ത​താ​ണ് റോ​ഡി​ലെ ഇ​ല​ക്ട്രി​ക്പോ​സ്റ്റ് ക​ൾ മാ​റ്റാ​ത്ത​തി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


,