പു​ല്ലു​വി​ള​യി​ൽ 13 പേ​ർ​ക്ക് കോ​വി​ഡ്
Thursday, August 6, 2020 11:45 PM IST
വി​ഴി​ഞ്ഞം: ആ​ശ്വാ​സ​ത്തി​ലും ആ​ശ​ങ്ക​യി​ലും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ന​ൽ​കി തീ​ര​ദേ​ശ​ത്ത് കോ​വിഡ് വ്യാ​പ​നം.​ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പി​ടി​ത​രാ​തെ മു​ന്നേ​റി​യ വി​ഴി​ഞ്ഞ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ന​ലെ കു​റ​വു വ​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം വ​രെ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റ​ത്തി​ന് സ​മീ​പം ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ അ​ൻ​പ​ത് പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം രോ​ഗം പോ​സി​റ്റീ​വാ​യി .
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് ക​ണ്ടെ​ത്തി​യ സ​മൂ​ഹ വ്യാ​പ​ന മേ​ഖ​ല​യാ​യ പു​ല്ലു​വി​ള​യി​ലും ഇ​ന്ന​ലെ വ​ർ​ധ​ന​വു​ണ്ടാ​യി. പ​രി​ശോ​ധ​ന ന​ട​ത്തി​യ 63 പേ​രി​ൽ 13 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി.​ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​
പു​വാ​റി​ലെ വ്യാ​പ​നം ഇ​ന്ന​ലെ​യും കു​തി​ച്ചു​യ​ർ​ന്നു.​പ​രി​ശോ​ധി​ച്ച 53 എ​ണ്ണ​ത്തി​ൽ 18 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യ​ത് അ​ധി​കൃ​ത​രെ ഞെ​ട്ടി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലു​ള്ള 75 ഓ​ളം വോ​ള​ന്‍റി​യ​ർ​മാ​രെ ഏ​കോ​പി​പ്പി​ച്ച് കൊ​ണ്ട് ഊ​ർ​ജി​ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി.
ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ​ക്ക് മാ​ത്രം രോ​ഗം ക​ണ്ടെ​ത്തി​യ അ​ടി​മ​ല​ത്തു​റ​ക്ക് സ​മീ​പ​ത്തെ ചൊ​വ്വ​ര​യി​ൽ ഇ​ന്ന​ലെ നാ​ല് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി.​ത​ല​സ്ഥാ​ന​ത്ത് ഒ​രു സ്ഥാ​പ​ന​ത്തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​യാ​ൾ​ക്കും അ​യാ​ളു​ടെ ര​ണ്ട് കു​ട്ടി​ക​ൾ​ക്കും ഒ​രു വാ​ഹ​ന ഡ്രൈ​വ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ ചൊ​വ്വ​ര​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​ഇ​തോ​ടെ തീ​ര​ദേ​ശ​ത്തു നി​ന്ന് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.