തീ​ര​ദേ​ശ സോ​ണു​ക​ളി​ൽ 16 വ​രെ ലോ​ക്ക്ഡൗ​ണ്‍
Thursday, August 6, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ മൂ​ന്നു തീ​ര​ദേ​ശ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും 16 വ​രെ ലോ​ക്ക് ഡൗ​ണ്‍ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
പ​ത്തു​മു​ത​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താം. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ചു മാ​ത്ര​മേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടു​ള്ളു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യി​ട്ടു​ള്ള അ​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം.
തീ​ര​ദേ​ശ സോ​ണു​ക​ളി​ൽ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.