മ​രി​ച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
Thursday, August 6, 2020 11:25 PM IST
ശ്രീ​കാ​ര്യം : മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ശ്രീ​കാ​ര്യം ക​ട്ടേ​ല സൗ​മ്യ ഭ​വ​നി​ൽ ഡി. ​സ​ത്യ​ൻ (54) നാ​ണു മ​രി​ച്ച​ത്. മ​ര​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ജൂ​ലൈ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴു​ത്തി​ലെ മു​ഴ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യെ തു​ട​ർ​ന്നു വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​ത്യ​നെ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന കോ​വി​ഡ് ടെ​സ്റ്റി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​കാം രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത് .കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വ്യാ​ഴാ​ഴ്ച ശാ​ന്തി ക​വാ​ട​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.​വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​വ​രെ​യും വീ​ട്ടു​കാ​രെ​യും ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം പേ​രെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ശാ​സ്താം​കോ​ണം ജം​ഗ്ഷ​നി​ൽ ബേ​ക്ക​റി ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു സ​ത്യ​ൻ. ഭാ​ര്യ: ഷീ​ബ റാ​ണി. മ​ക്ക​ൾ: സൗ​മ്യ സ​ത്യ​ൻ,നി​മ്യാ​സ​ത്യ​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്.​കെ. ​അ​ഭി​ലാ​ഷ്, എ ​ആ​ൽ​ബ​ട്ട്.