നേ​മം ടെ​ർ​മി​ന​ലി​ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണം : മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Wednesday, August 5, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം : നേ​മം കോ​ച്ചിം​ഗ് ടെ​ർ​മി​ന​ലി​നും തി​രു​വ​ന​ന്ത​പു​രം-​പാ​റ​ശാ​ല റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നും ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.
2019 മാ​ർ​ച്ച് മാ​സ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു​വെ​ങ്കി​ലും നേ​മം ടെ​ർ​മി​ന​ലി​ന്‍റെ​യും, പാ​ത ഇ​ര​ട്ടി​പ്പ​ിക്ക​ലി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ നി​ന്നും കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കോ​ട്ടും, ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പു​തി​യ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് പ്ര​ധാ​ന ത​ട​സ​മാ​യി പ​റ​യു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സൗ​ക​ര്യ കു​റ​വാ​ണ്. റെ​യി​ൽ​വേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് പ​ദ്ധ​തി​യെ സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ നേ​മം വ​രെ​യു​ള്ള റെ​യി​ൽ വി​ക​സ​ന​ത്തി​ന് 14.84 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് 207 കോ​ടി രൂ​പ അ​നു​വ​ദി​ക്കേ​ണ്ട തു​ണ്ട്. പ​ദ്ധ​തി​യ്ക്ക് 2020-21-ൽ ​അ​നു​വ​ദി​ച്ച 133 കോ​ടി രൂ​പ​യി​ൽ 5 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ക്യാ​പി​റ്റ​ൽ ഫ​ണ്ടാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച 128 കോ​ടി രൂ​പ ബ​ജ​റ്റി​ത​ര തു​ക​യാ​യ​തി​നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​യ​തി​നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ റെ​യി​ൽ വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന ഈ ​പ​ദ്ധ​തി അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.