തീ​ര​ദേ​ശ​ത്ത് ആ​ശ്വാ​സ​വും ആ​ശ​ങ്ക​യും
Wednesday, August 5, 2020 11:32 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്തി​ന് ഏ​റെ ആ​ശ്വാ​സ​വും അ​ശ​ങ്ക​യും നി​റ​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ.​സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്ന പു​ല്ലു​വി​ള​യും വ​ൻ വ്യാ​പ​നം ക​ണ്ടെ​ത്തി​യ അ​ടി​മ​ല​ത്തു​റ​യും അ​ധി​കൃ​ത​ർ​ക്ക് ആ ​ശ്വാ​സ ദി​നം സ​മ്മാ​നി​ച്ച​പ്പോ​ൾ വി​ഴി​ഞ്ഞ​വും പൂ​വാ​റും അ​ത്ര ശു​ഭ​മ​ല്ലാ​താ​യി. പു​ല്ലു​വി​ള​യി​ൽ ഇ​ന്ന​ലെ 56 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പ​തു പേ​രി​ൽ ഒ​തു​ങ്ങി രോ​ഗി​ക​ൾ .നേ​ര​ത്തെ ദി​നം​പ്ര​തി 25ൽ​പ്പ​രം പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
അ​ട​ച്ച് പൂ​ട്ട​ലും​ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും ഫ​ലം​ക​ണ്ടു തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു.​ഇ​വി​ടെ നേ​ര​ത്തെ രോ​ഗി​ക​ളാ​യ 25 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.​പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​ദ്യ ദി​വ​സം ത​ന്നെ അ​ധി​കൃ​ത​രെ ഞെ​ട്ടി​ച്ച അ​ടി​മ​ല​ത്തു​റ​യി​ൽ ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത് ഒ​രാ​ളി​ൽ .ഇ​വി​ടെ​യു​ള്ള അ​ൻ​പ​ത് പേ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ​പോ​സി​റ്റീ​വാ​യ ഒ​രാ​ളും വി​ഴി​ഞ്ഞം സ്വ​ദേ​ശി​യെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ വ​രു​ന്ന അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തും മൂ​ല വാ​ർ​ഡു​ക​ളി​ലാ​യി​രു​ന്നു വ​ൻ തോ​തി​ൽ രോ​ഗ വ്യാ​പ​നം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തീ​ര​മേ​ഖ​ല​യി​ൽ നി​ന്ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.​അ​തി​നാ​ൽ ഇ​ന്ന് ചൊ​വ്വ​ര വാ​ർ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. വി​ഴി​ഞ്ഞ​ത്ത് ഇ​ന്ന​ലെ അ​ന്പ​ത് പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​തി​ന​ഞ്ച് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. ഇ​വി​ട​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​വു​മാ​യി പോ​ലീ​സും രം​ഗ​ത്തെ​ത്തി. ത​ല​സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ വ​രെ അ​ട​ച്ച് പൂ​ട്ടി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പൂ​വാ​റി​ൽ 54 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ​യും പ​തി​നെ​ട്ട് പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്ന് രോ​ഗം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​കൂ​ടാ​തെ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യ​ത് അ​ധി​കൃ​ത​ർ​ക്കും ഭീ​ഷ​ണി​യാ​യി. തെ​റ്റാ​യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഭീ​ഷ​ണി​യു​മാ​യെ​ത്തി​യ ചി​ല​ർ ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ വ​രെ ശ്ര​മി​ച്ച​താ​യും പ​രാ​തി ഉ​യ​ർ​ന്നു. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള ആ​രോ​ഗ്യ​വാ​ൻ​മാ​രി​ൽ വ​രെ തീ​ര​ദേ​ശ​ത്ത് രോ​ഗം പോ​സി​റ്റീ​വാ​കു​ന്ന​താ​ണ് അ​ധി​കൃ​ത​ർ​ക്ക് വി​ന​യാ​കു​ന്ന​ത്.​പോ​സി​റ്റീ​വാ​യ സം​ഘം പ​രി​ശോ​ധ​ന​യെ കു​റ്റം പ​റ​ഞ്ഞ് ര​ഹ​സ്യ​മാ​യി മു​ങ്ങാ​ൻ ശ്ര​മി​ച്ച​സം​ഭ​വം വ​രെ ക​ഴി​ഞ്ഞ ദി​വ​സം തീ​ര​ത്ത് അ​ര​ങ്ങേ​റി. ഇ​വ​രെ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.