നെ​യ്യാ​റ്റി​ൻ​ക​ര​യും വെ​ള്ള​റ​ട​യും സാ​മൂ​ഹ്യ​വ്യാ​പ​ന​കേ​ന്ദ്ര​മാ​യി മാ​റി​യേ​ക്കും: മു​ഖ്യ​മ​ന്ത്രി
Wednesday, August 5, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി, കാ​ട്ടാ​ക്ക​ട​യി​ലെ ക​ള്ളി​ക്കാ​ട്, വെ​ള്ള​റ​ട, എ​ന്നീ ലി​മി​റ്റ​ഡ് ക്ല​സ്റ്റ​റു​ക​ൾ ലാ​ർ​ജ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളാ​യി മാ​റാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മൂ​ന്നി​ട​ങ്ങ​ളി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​പൂ​ന്തു​റ, വി​ഴി​ഞ്ഞം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കു​റ​യു​ന്നു​ണ്ട്.
എ​ന്നാ​ൽ, അ​പ​ക​ടാ​വ​സ്ഥ അ​യ​ഞ്ഞി​ട്ടി​ല്ല. ലാ​ർ​ജ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളി​ൽ ഇ​ന്ന​ലെ 2011 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 203 എ​ണ്ണം പോ​സി​റ്റീ​വാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.