ജില്ലയിൽ 274 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, August 5, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 274 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 248 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​മെ​ത്തി​യ​ത്. ജി​ല്ല​യി​ൽ 523 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.​അ​ഞ്ചു​തെ​ങ്ങി​ൽ ഇ​ന്ന​ലെ 26 പേ​ർ​ക്ക രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചാ​ല​യി​ൽ നി​ന്നു പ​ട​ർ​ന്ന രോ​ഗം ക​രി​മ​ഠം​കോ​ള​നി​യി​ൽ ഇ​ന്ന​ലെ​യും സ്ഥി​രീ​ക​രി​ച്ചു. മ​ണ​ക്കാ​ട്, പാ​ൽ​കു​ള​ങ്ങ​ര, ശ്രീ​വ​രാ​ഹം, മു​ട്ട​ത്തു​റ, പേ​ട്ട, ആ​ന​യ​റ, ക​ര​മ​ന,ഗൗ​രീ​ശ​പ​ട്ടം, തി​രു​മ​ല, മു​ക്കോ​ല, മ​ണ്ണ​ന്ത​ല ഭാ​ഗ​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
തീ​ര​മേ​ഖ​ല​യി​ൽ പൂ​ന്തു​റ, വ​ലി​യ​തു​റ, ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തും ക​ഴ​ക്കൂ​ട്ട​ത്ത് വെ​ട്ടു​റോ​ഡ്, ക​ണി​യാ​പു​രം ഭാ​ഗ​ത്തും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ഴി​ഞ്ഞം, പു​ല്ലു​വി​ള പു​ല്ലാ​ന്നി​മു​ക്ക്, ക​ല്ലി​യൂ​ർ, പൂ​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും നെ​യ്യാ​റ്റി​ൻ​ക​ര മേ​ഖ​ല​യി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, വ​ഴു​തൂ​ർ, പെ​രു​ന്പ​ഴു​തൂ​ർ,അ​മ​ര​വി​ള, ചാ​യ്ക്കോ​ട്ടു​കോ​ണം,ക​ഞ്ചാം​പ​ഴി​ഞ്ഞി, കൊ​ട​ങ്ങാ​വി​ള, കാ​ഞ്ഞി​രം​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കാ​ട്ടാ​ക്ക​ട മേ​ഖ​ല​യി​ൽ കാ​ട്ടാ​ക്ക​ട, കി​ള്ളി, ആ​മ​ച്ച​ൽ, നെ​യ്യാ​ർ​ഡാം, ഉ​റി​യാ​ക്കോ​ട്, ആ​ര്യ​നാ​ട്, കോ​ട്ടൂ​ർ, പൂ​ഴ​നാ​ട്, പ​ന്ത, ചൂ​ഴ, വെ​ള്ള​റ​ട, ചെ​ന്പൂ​ര്, പ​ന​ച്ച​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​റ​ശാ​ല മേ​ഖ​ല​യി​ൽ പാ​റ​ശാ​ല, അ​യി​ര, കാ​രോ​ട്, കാ​ക്ക​വി​ള, കാ​ര​ക്കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ചി​റ​യി​ൻ​കീ​ഴ് മേ​ഖ​ല​യു​ടെ തീ​ര​മാ​യ അ​ഞ്ചു​തെ​ങ്ങി​ൽ രോ​ഗം പ​ട​രു​ക​യാ​ണ്. പു​തു​ക്കു​റി​ച്ചി, താ​ഴം​പ​ള്ളി, വ​ക്കം മേ​ഖ​ല​യി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2101 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 1898 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 14344 പേ​ർ വീ​ടു​ക​ളി​ലും 812 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 426 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 317 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 2884 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ഇ​ന്ന​ലെ 869 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 621 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു. 72 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 812 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 351 കാ​ളു​ക​ളെ​ത്തി. കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കെ 18040 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 14344 പേ​ർ വീ​ടു​ക​ളി​ലും 2884 ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്നു​ണ്ട്.ഇ​ന്ന​ലെ 2101 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.