ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ നീണ്ടനിര
Wednesday, August 5, 2020 11:30 PM IST
വി​തു​ര: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ലം​ഘി​ക്കു​ന്നു. വി​തു​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ബാ​ങ്കു​ക​ളി​ലും ക​ട​ക​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പ​ടെ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു ഉ​റ​പ്പ് വ​രു​ത്തേ​ണ്ട പോ​ലീ​സ് പ​ല​യി​ട​ത്തും ക​ണ്ണ​ട​യ്ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച ലോ​ക്ക് ഡൗ​ൺ ഉ​ൾ​പ്പ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ വി​തു​ര പ​ഞ്ചാ​യ​ത്തി​ൽ അ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബാ​ങ്കു​ക​ളി​ൽ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് കാ​ണു​ന്ന​ത്. വി​തു​ര​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലും തി​ര​ക്ക് പ​തി​വാ​ണ്. ഇ​വി​ടെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നു ആ​രോ​പ​ണ​മു​ണ്ട്. ബാ​ങ്കു​ക​ളി​ൽ തി​ര​ക്ക് കൂ​ടു​മ്പോ​ൾ പോ​ലീ​സ് ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.