അ​ക്ഷ​യാ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കോ​ട് തി​ര​ക്ക്
Wednesday, August 5, 2020 11:30 PM IST
കാ​ട്ടാ​ക്ക​ട: ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഇ​ടം നേ​ടാ​നും, പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നും, ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങാ​നും ജ​നം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്നു.​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന കാ​ഴ്ച​യാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ക്ക​ളി​ലെ​ല്ലാം.

ലൈ​ഫ് പ​ദ്ധ​തി​ക്ക് ഹാ​ജ​രാ​ക്കേ​ണ്ട വീ​ടും സ്ഥ​ല​വു​മി​ല്ലെ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും തി​ര​ക്കി​ല​മ​ർ​ന്നു.​

ലൈ​ഫ് പ​ദ്ധ​തി​യി​ൽ ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ലാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. 14 നാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.

ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി​യെ​ടു​ത്ത് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി അ​പേ​ക്ഷി​ക്കു​വാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ഇ​തി​നി​ട​യി​ലാ​ണ് ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണ​വും ആ​രം​ഭി​ച്ച​ത്.

രോ​ഗി​ക​ളും അ​റു​പ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ് ക്ഷേ​മ പെ​ൻ​ഷ​നു വേ​ണ്ടി അ​ക്ഷ​യ്ക്ക് മു​ന്നി​ൽ ക്യൂ ​നി​ൽ​ക്കു​ന്ന​ത്.കോ​വി​ഡും ലോ​ക്ക് ഡൗ​ണും വ​ക​വ​യ്ക്കാ​തെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ കാ​ര്യ​മാ​യ​തി​നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​പോ​ലും പാ​ലി​ക്കാ​തെ​യാ​ണ് പ​ല​രും​അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ല വാ​ർ​ഡു​ക​ളും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​ണെ​ങ്കി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​ധീ​ത​മാ​ണ്.