മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ് മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി റി​സ​ര്‍​ച്ച് ലാ​ബി​ല്‍
Wednesday, August 5, 2020 11:30 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ് പു​തി​യ മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി റി​സ​ര്‍​ച്ച് ലാ​ബി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ബ്ല​ഡ് ബാ​ങ്ക് സ​മു​ച്ച​യ​ത്തി​ലാ​ണ് ഇ​തു​വ​രെ ലാ​ബ് പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്.
എ​ന്നാ​ല്‍ വി​വി​ധ പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും കം​പ്യൂ​ട്ട​റു​ക​ളു​ടെ​യു​മി​ട​യി​ല്‍ സ്ഥ​ല​ക്കു​വ് ഒ​രു പ്ര​ശ്ന​മാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​നി​ല മു​ഴു​വ​നാ​യി മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​നാ​ണ്. ഒ​രു ദി​വ​സം 900 സാ​മ്പി​ളു​ക​ള്‍ വ​രെ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന ഉ​പ​ക​ര​ണ​മാ​ണി​ത്. ഇ​തോ​ടൊ​പ്പം പു​തി​യ ട്രൂ ​നാ​റ്റ് മെ​ഷീ​നും വാ​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ പു​തി​യ ഉ​പ​ക​ര​ണം മ​ന്ത്രി കെ.​കെ ഷൈ​ല​ജ​യാ​ണ് സ്ഥാ​പി​ച്ച​ത്.
നി​ല​വി​ല്‍ 300 പ​രി​ശോ​ധ​ന​ക​ള്‍ വ​രെ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ഉ​പ​ക​ര​ണ​മെ​ത്തി​യ​തോ​ടെ ആ​റു മ​ണി​ക്കൂ​ര്‍ സ​മ​യം വേ​ണ്ടി​വ​രു​ന്ന ജോ​ലി മൂ​ന്നു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്ന് മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശാ​ര​ദാ​ദേ​വി പ​റ​ഞ്ഞു.