അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, August 4, 2020 11:25 PM IST
വി​തു​ര: കോ​ൺ​ഗ്ര​സ്‌ വി​തു​ര, ആ​ന​പ്പാ​റ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​ദാ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി. യോ​ഗം വി​തു​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.​ഡി. ഷി​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ അ​നു​സ്മ​ര​ണ പ്ര​മേ​യം ന​ട​ത്തി.​
ആ​ന​പ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ്, എ​ൽ.​കെ.​ലാ​ൽ​റോ​ഷി, മേ​മ​ല വി​ജ​യ​ൻ,പ​ഞ്ചാ​യ​ത്ത് അം​ഗം സെ​യ്ഫി​ൻ​സാ മ​ഹി​ള കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.