കി​ളി​ക്കൂ​ട്ടം പ​ദ്ധ​തി : അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി
Tuesday, August 4, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട് : അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന കി​ളി​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്യും.​
കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടൂ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ടെ​ലി​വി​ഷ​ൻ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ കൈ​മാ​റി.​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജി​ഷ കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​സു​ധീ​ർ കു​മാ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ട്ടൂ​ർ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.