കു​ഞ്ഞു​ല​ക്ഷ്മി അ​മ്മ​യ്ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ഒ​രു​ങ്ങു​ന്നു
Tuesday, August 4, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ക​ട്ട​യ്ക്കാ​ൽ പ​ള്ളി​വി​ള​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് സി​പി​ഐ വ​ലി​യ​ക​ട്ട​യ്ക്കാ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ഒ​രു​ങ്ങു​ന്നു. പു​തി​യ വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എം. റൈ​സ്, സി​പി​ഐ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​എ​സ്. ജ​യ​ൻ, ശ്രീ​കു​മാ​ർ എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​നീ​ഷ് ആ​ന​ന്ദ​ൻ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി. ​ദീ​പു, ഷ​ബി​ൻ അ​ബ്ദു​ൽ റ​ഹീം, സ​ന​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.