പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​ട്ട് ഒ​രു​മാ​സം
Tuesday, August 4, 2020 11:24 PM IST
പാ​റ​ശാ​ല :കോ​വി​ഡ് 19 ബാ​ധ​യെ തു​ട​ർ​ന്ന് പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ട് ഒ​രു​മാ​സം. രോ​ഗി​ക​ളു​ടെ എ​ണ്ണം​ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​രോ​ഗ​പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ത്ത​താ​ണ് രോ​ഗം വ്യാ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു .രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളെ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക്മാ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ ,നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വീ​ട്ടു​കാ​രെ ആ​രും അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ്ലാ​ത്ഥ​ങ്ക​ര​യി​ലെ ഒ​രു രോ​ഗി​യു​ടെ ഭാ​ര്യ രോ​ഗ​പ​രി​ശോ​ധ​ന​ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​രും തി​രി​ഞ്ഞു നോ​ക്കാ​തെ കാ​ൽ ന​ട​യാ​യി പൂ​ഴി​ക്കു​ന്നി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി പോ​യ​തും ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വീ​ട്ടു​കാ​ർ പ​ല​രും സ്വ​ന്ത​മാ​യി വാ​ഹ​ന​ത്തി​ൽ​പോ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം രോ​ഗി​ക​ൾ ആ​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​നെ മു​ഴു​വ​നാ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത്.

എ​ന്നാ​ൽ ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം 250 ക​ട​ന്നു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ ക്കി​മാ​റ്റി​യി​ട്ടും കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ ഇ​ട​റോ​ഡു​ക​ൾ​അ​ട​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​തു​കാ​ര​ണം ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ പോ​ലെ​പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ ഇ​രു​നൂ​റ്റി അ​റു​പ​തോ​ളം പേ​ർ​ക്ക് രോ​ഗം​സ്ഥി​രീ​ക​രി​ച്ച​തി​ൽ 110 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി .375 ഓ​ളം പേ​ര് നി​രീ​ക്ഷ​ണ​ത്തി​ൽ​ക​ഴി​യു​ന്നു. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പാ​റ​ശാ​ല. 23 വാ​ർ​ഡു​ക​ളി​ൽ പ​കു​തി​യി​ല​ധി​കം വാ​ർ​ഡു​ക​ളും ത​മി​ഴ്നാ​ടി​നാ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്നു .ഇ​തും​രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കാ​രോ​ട് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടാ​കി​ലും ഇ​തു​വ​രെ 62 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തി​ൽ 25 പേ​ര് സു​ഖം പ്രാ​പി​ക്കു​ക​യും ചെ​യ്തു. ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 63പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 20 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ങ്കി​ലും 455പേ​ർ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തു പാ​റ​ശ​ല ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ട​മു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ്.​തീ​ര​ദേ​ശ​മാ​യ​താ​ണ് രോ​ഗം വ്യാ​പി​ക്കാ​ൻ​പ്ര​ധാ​ന കാ​ര​ണം. 120 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 53 പേ​ർ സു​ഖം​പ്രാ​പി​ച്ചു.

529 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ 37പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 27 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി.​ഉ​ദി​യ​ൻ​കു​ള​ങ്ങ​ര വാ​ർ​ഡി​നെ മാ​ത്ര​മേ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി​ട്ടു​ള്ളൂ .സാ​ധാ​ര​ണ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ളി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങാ​ൻ പാ​റ​ശാ​ല മേ​ഖ​ല​യി​ൽ കാ​ണു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും നി​ര​വ​ധി ആ​ൾ​ക്കാ​ർ ദി​നം പ്ര​തി വി​വി​ധ​റോ​ഡു​ക​ളി​ലൂ​ടെ അ​തി​ർ​ത്തി​ക​ട​ന്നെ​ത്തു​ന്നു​ണ്ട് .