തീ​ര​ദേ​ശ​ത്ത് ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
Tuesday, August 4, 2020 11:24 PM IST
വി​ഴി​ഞ്ഞം: അ​ധി​കൃ​ത​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തി തീ​ര​ദേ​ശ​ത്ത് ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ള്ള​വ​രി​ലും അ​ല്ലാ​ത്ത​വ​രി​ലു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രു​ടെ വ​ർ​ധ​ന ക​ണ്ടെ​ത്തി​യ​ത്.
​ഇ​തോ​ടൊ​പ്പം രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി. ഇ​ന്ന​ലെ​പൂ​വാ​റി​ൽ 48 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്തൊ​ൻ​പ​ത് പോ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. ഇ​വ​രി​ൽ പ​ന്ത്ര​ണ്ടോ​ളം പേ​രും ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രും. ഇ​ന്ന​ലെ വ​രെ​യും പു​റ​ത്തി​റ​ങ്ങി ന​ട​ന്നി​രു​ന്ന ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യും വ​ള​രെ വ​ലു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലും രോ​ഗം അ​ധി​വേ​ഗം പ​ട​രു​ന്ന​താ​യി ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശോ​ധി​ച്ച 63ൽ 27 ​പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി.
​ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു.​ കൂ​ടാ​തെ വി​ഴി​ഞ്ഞം തീ​ര​ദേ​ശ​ത്ത് നി​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും രോ​ഗം പെ​ട്ടെ​ന്ന്പ​ട​രു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.​അ​തി​നി​ട​യി​ൽ സ​മൂ​ഹ വ്യാ​പ​നം ന​ട​ന്ന പു​ല്ലു​വി​ളി​യ​ൽ ഇ​ന്ന​ലെ​യും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല. ഇ​വി​ടെ ടെ​സ്റ്റ് ന​ട​ത്തി​യ പ​തി​നാ​റ് പേ​രി​ൽ നാ​ല് പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി.
ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന 25 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ര​ണ്ട് ദി​വ​സ​മാ​യി മു​ട​ങ്ങി​യ പ​രി​ശോ​ധ​ന അ​ടി​മ​ല​ത്തു​റ​യി​ൽ ഇ​ന്ന് വീ​ണ്ടു​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ന്നാ​ൽ കോ​വ​ള​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ മ​ക്ക​ൾ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.​ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​വി​ട​ത്തെ ഒ​രു ന​ഴ്സി​ന് രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ധി​ക്യ​ത​ർ എ​ത്തി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഡോ​ക്ട​റു​ടെ മ​ക്ക​ൾ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.​ മേ​ഖ​ല​യി​ൽ തി​ര​ക്കു​ള്ള ആ​ശു​പ​ത്രി ആ​യി​രു​ന്ന​തി​നാ​ൽ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക വ​ലു​താ​ണെ​ന്നും ഇ​വി​ടെ വ​ന്നു പോ​യ​വ​രെ എ​ളു​പ്പം ക​ണ്ടെ​ത്ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.