മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ വീ​ണ് കാ​ർ ത​ക​ർ​ന്നു
Tuesday, August 4, 2020 11:22 PM IST
പേ​രൂ​ർ​ക്ക​ട: ത​ണ​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണു കാ​ർ ത​ക​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ന് സ​മീ​പം നി​ന്ന കൂ​റ്റ​ൻ മ​ര​ക്കൊ​ന്പാ​ണ് കാ​റി​ന​മു​ക​ളി​ലേ​ക്ക് വീ​ണ​ത്.​വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ൽ ആ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് അ​ധി​കൃ​ത​ർ എ​ത്തി മ​ര​ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി.

വി​തു​ര പോ​ലീ​സ്
സ്റ്റേ​ഷ​ൻ റോ​ഡ്
ന​വീ​ക​രി​ക്ക​ണം: ഫ്രാ​റ്റ്

വി​തു​ര: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ്രാ​റ്റ് വി​തു​ര മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​നോ​ട് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്ത​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു​ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് ന​വീ​ക​രി​ച്ചു യാ​ത്ര സു​ഗ​മ​മാ​ക്കു​വാ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് ഫ്രാ​റ്റ് വി​തു​ര മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പി. ​ഗോ​പാ​ല​ൻ​നാ​യ​ർ
അ​നു​സ്മ​ര​ണം

വി​തു​ര: മ​രു​തും​മൂ​ട് സ്വ​ദേ​ശാ​ഭി​മാ​നി ഗ്ര​ന്ഥ​ശാ​ല മു​ൻ​പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​ൻ​നാ​യ​ർ അ​നു​സ്മ​ര​ണം ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ ന​ട​ന്നു. എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ. ​കെ. ഷി​ബു, ടി.​വി. രാ​മ​ച​ന്ദ്ര​ൻ, ഐ​യൂ​ബ്, മ​ങ്കാ​ട് സു​കു​മാ​ര​ൻ, സ​തീ​ശ​ൻ​നാ​യ​ർ, എ. ​എം. സാ​ലി, അ​പ്പു​കു​ട്ട​ൻ നാ​യ​ർ, ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ, സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.