പാ​ച​ക വാ​ത​ക സി​ലണ്ട​റു​മാ​യി വ​ന്ന ലോ​റി​യു​ടെ ട​യ​റി​നു തീ​പി​ടി​ച്ചു
Tuesday, August 4, 2020 11:22 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​ച​ക വാ​ത​ക സി​ലണ്ട​റു​മാ​യി വ​ന്ന ലോ​റി​യു​ടെ ട​യ​റി​നു തീ​പി​ടി​ച്ച​ത് പ​ര​ഭ്രാ​ന്തി പ​ര​ത്തി.​മേ​നം​കു​ള​ത്ത് നി​ന്നും അ​ടൂ​രി​ലേ​ക്ക് പാ​ച​ക​വാ​ത​ക​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ട​യ​റി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് പോ​ത്ത​ന്‍​കോ​ട് തൈ​ക്കാ​ട് ബൈ​പ്പാ​സി​ല്‍ വേ​ളാ​വു​രി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കി​ട​യി​ല്‍ പി​ന്നി​ലെ ഒ​രു വ​ശ​ത്തെ ര​ണ്ട് ട​യ​റു​ക​ളി​ലൊ​ന്ന് ലൂ​സാ​യി മ​റ്റൊ​ന്നു​മാ​യി ഉ​ര​സി ചൂ​ടാ​വൂ​ക​യും തീ ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന്‍ തീ​പി​ടി​ച്ച​ത് ലോ​റി ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി. ഇ​തോ​ടെ വാ​ഹ​നം നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ദു​രേ​ക്ക് മാ​റി. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി അ​ടൂ​രേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.