ആ​റാം​ക്ലാ​സു​കാ​രി​യു​ടെ സ​മ്മാ​ന​മാ​യി പോ​ലീ​സി​ന് ഫെ​യി​സ് ഷീ​ല്‍​ഡ്
Monday, August 3, 2020 11:38 PM IST
വെ​ള്ള​റ​ട:​ പോ​ലീ​സു​കാ​ർ​ക്ക് ഫെ​യി​സ് ഷീ​ല്‍​ഡ് നി​ർ​മി​ച്ച് ന​ൽ​കി ആ​റാം​ക്ലാ​സു​കാ​രി മാ​തൃ​ക​യാ​യി. ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി അ​നു​ഗ്ര​ഹ​യാ​ണ് മാ​രാ​യ​മു​ട്ടം പോ​ലീ​സ്‌​സ്റ്റേ​ഷ​നി​ല്‍ ര​ക്ഷി​താ​വി​നോ​ടും അ​ധ്യാ​പ​ക​നോ​ടു​മെ​ത്തി ഷീ​ല്‍​ഡു​ക​ള്‍ കൈ​മാ​റി​യ​ത്.
പോ​ലീ​സു​കാ​ര്‍​ക്ക് ഡ്യൂ​ട്ടി​യി​ല്‍ ഫെ​യി​സ് ഷീ​ല്‍​ഡ് ധ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ പ​ര​മാ​വ​ധി സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധ ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.
വീ​ടി​നു​ള്ളി​ല്‍ ക​ത്രി​ക​യും പ​ശ​യും സ്കെ​യി​ലു​മാ​യി അ​നു​ഗ്ര​ഹ അ​നു​ജ​ന്‍ അ​പ്പു​വു​മൊ​ത്ത് ഷീ​ല്‍​ഡു നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.​സ്കൂ​ളി​ല്‍ നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി​യ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍​ക്ക് ന​ൽ​കി​യി​രു​ന്നു.​എ​സ്ഐ എം. ​ആ​ര്‍. മൃ​ദു​ല്‍​കു​മാ​റി​നും സം​ഘ​ത്തി​നും അ​നു​ഗ്ര​ഹ​ത​ന്നെ ഷീ​ല്‍​ഡു​ക​ള്‍ ന​ല്‍​കി.