ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി കാ​ട്ടാ​ക്ക​ട ച​ന്ത
Monday, August 3, 2020 11:38 PM IST
കാ​ട്ടാ​ക്ക​ട : പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ളു​ടേ​യും കേ​ന്ദ്ര​മാ​യി​മാ​റി കാ​ട്ടാ​ക്ക​ട ച​ന്ത.
ക​ഴി​ഞ്ഞ ദി​വ​സം ച​ന്ത​യ്ക്ക​ക​ത്ത് ഒ​രു യു​വാ​വ് പാ​ന്പ്ക​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.
കാ​ട്ടാ​ക്ക​ട​യി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ബി​ജു( 45) ആ​ണ് ച​ന്ത​യി​ലെ ഒ​രു ഷെ​ഡി​ൽ മ​രി​ച്ചു​കി​ട​ന്നത്.
ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 15 ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ക​ടി​യേ​റ്റ് പൊ​ലി​ഞ്ഞ​ത്. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക​യാ​യ കാ​ട്ടാ​ക്ക​ട ച​ന്ത ഇ​പ്പോ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് പ​ല ഭ​ര​ണ​സ​മി​തി​ക്കാ​രും ബ​ജ​റ്റി​ൽ ഫ​ണ്ട് വ​ക​യി​രു​ത്തും. പ​ക്ഷേ അ​തൊ​ക്കെ ഫ​ണ്ടി​ൽ ത​ന്നെ ഒ​തു​ങ്ങും. മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ ച​ന്ത മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ടു​ന്ന കേ​ന്ദ്ര​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ച​ന്ത​യി​ൽ സ്റ്റാ​ളു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​വ​ർ പ​രാ​തി പ​ഞ്ചാ​യ​ത്തി​ൽ പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് കാ​ടു​വെ​ട്ടി​തെ​ളി​ക്കാ​നും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്ക​നു​മു​ള്ള​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.