കോ​വി​ഡ് 19: ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ചി​കി​ത്സ പേ​രൂ​ർ​ക്ക​ട ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ
Monday, August 3, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് പോ​സി​റ്റീ​വാ​യ എ ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ടു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് ആ​ദ്യ ആ​റു​മാ​സ​ക്കാ​ല​ത്തെ ചി​കി​ത്സ​യ്ക്കാ​യി പേ​രൂ​ർ​ക്ക​ട ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
അ​വ​സാ​ന മൂ​ന്നു​മാ​സ​ത്തെ ചി​കി​ത്സ​യ്ക്ക് പൂ​ജ​പ്പു​ര ആ​യൂ​ർ​വേ​ദ മെ​റ്റേ​ർ​ണി​റ്റി ആ​ശു​പ​ത്രി​യും സ​ജ്ജ​മാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഗ​ർ​ഭ​പ​രി​ച​ണം ആ​വ​ശ്യ​മു​ള്ള​തും ബി, ​സി കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ടു​ന്ന​തു​മാ​യ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ചി​കി​ത്സ എ​സ്എ​ടി ആ​ശു​പ​ത്ര​യി​ൽ ന​ൽ​കും. തൈ​ക്കാ​ട് വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കും കോ​വി​ഡ് ബാ​ധി​ത​ര​ല്ലാ​ത്ത ഗ​ർ​ഭി​ണി​ക​ളു​ടെ ചി​കി​ത്സ ന​ട​ക്കു​ക. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​താം ന​മ്പ​ർ ഒ​ഴി​കെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ കാ​റ്റ​ഗ​റി ബി ​കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കും. ഒ​ന്പ​താം വാ​ർ​ഡി​നെ മ​റ്റു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​ന്നും ക​ർ​ശ​ന​മാ​യി വേ​ർ​തി​രി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.