രോ​ഗി​ക്ക് ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ടി അ​ധി​കൃ​ത​ർ
Monday, August 3, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ഞ്ഞി​നും അ​മ്മ​യ്ക്കും ആ​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ ടി ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.​മ​റ്റു രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​മ്പോ​ൾ ത​ന്നെ അ​മ്മ​യും കു​ഞ്ഞും ഉ​ണ്ടാ​യി​രു​ന്ന മു​റി​യി​ലും ഭ​ക്ഷ​ണ​വു​മാ​യി ജീ​വ​ന​ക്കാ​ർ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞി​ന് സെ​റി​ലാ​ക് ഉ​ണ്ടെ​ന്ന മ​റു​പ​ടി ല​ഭി​ച്ചു. ഇ​തോ​ടെ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ​വ​ർ മ​ട​ങ്ങി​പ്പോ​യി. എ​ന്നാ​ൽ അ​മ്മ​യ്ക്ക് ഭ​ക്ഷ​ണ​മു​ണ്ടോ​യെ​ന്നു ചോ​ദി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ മ​റ​ന്നു പോ​കു​ക​യാ​യി​രു​ന്നു. അ​മ്മ​യും ഭ​ക്ഷ​ണ​മി​ല്ലെ​ന്ന കാ​ര്യം പ​റ​ഞ്ഞി​രു​ന്നി​ല്ല. ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ന്ന വി​വ​രം വി​ൻ​സെ​ന്‍റ് എം ​എ​ൽ എ ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ട്ട​യു​ട​ൻ ആ​ഹാ​ര​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ അ​മ്മ​യി​ൽ നി​ന്നോ ബ​ന്ധു​ക്ക​ളി​ൽ നി​ന്നോ ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​രു​ന്നി​ല്ല. ഏ​താ​യാ​ലും കൂ​ട്ടി​രി​പ്പു​കാ​രു​ള്ള കോ​വി​ഡ് വാ​ർ​ഡി​ൽ രോ​ഗി​യ്ക്ക് ഭ​ക്ഷ​ണ​മെ​ത്തി​യ്ക്കു​മ്പോ​ൾ കൂ​ട്ടി​രി​പ്പു​കാ​രും ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.